അഷ്ടമി: വരവേല്പ് പന്തലുകൾക്ക് കാൽനാട്ടി
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ ഭാഗമായി വടക്കേ നടയിലും തെക്കേ നടയിലും കൊച്ചാലുംചുവട്ടിലും അലങ്കാരപ്പന്തൽ ഉയരും. വൈദ്യുതി ദീപങ്ങളാൽ അലംങ്കരിക്കുന്ന അലങ്കാരപ്പന്തലുകൾ അഷ്ടമിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. അഷ്ടമി നാളിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പൻ, ശ്രീനാരായണപുരം ദേവൻ, കൂട്ടുമ്മേൽ ഭഗവതി എന്നിവർക്ക് കൊച്ചാലും ചുവട്ടിലും വടക്കേനടയിലും നിർമ്മിക്കുന്ന അലങ്കാരപ്പന്തലിൽ വരവേൽപ്പ് നൽകും. മൂത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തിൽ ദേവിക്കും തെക്കെനടയിൽ ഒരുക്കുന്ന പന്തലിലാണ് വരവേൽപ്പ് നൽകുന്നത്. വടക്കേ നടയിൽ ഒരുക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം വൈക്കത്തെ കൊടിയേറ്റിന് ശേഷം നടന്നു. പ്രസിഡൻ്റ് അശോകൻ വെള്ളവേലി, സെക്രട്ടറി ശ്രീഹർഷൻ, ട്രഷറർ ബിനോയി തുടങ്ങിയവർ പങ്കെടുത്തു. തെക്കേനടയിൽ ഒരുക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം മാളിപ്പുറം മുൻ മേൽശാന്തി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി നിർവഹിച്ചു. ഭാരവാഹികളായ അഡ്വ. കെ.പി. ശിവജി, പി.എൻ. ശ്രീധരപണിക്കർ പി.എൻ. രാധാകൃഷ്ണൻ, എം.ടി. അനിൽ കുമാർ, ബി. ശശിധരൻ, ജി. രഘുനാഥ്, റൂബി പൂക്കാട്ട് മഠം, ശ്രീഹരി, സാബു തകിടയിൽ, എ. സനീഷ് കുമാർ ഷാജി വല്ലൂത്തറ, ജി. ഗോപകുമാർ എം.സി. അംബുജാഷൻ എന്നിവർ പങ്കെടുത്തു. കൊച്ചാലും ചുവട് ഭഗവതി സന്നിധാനത്തിൽ കൊടിയേറ്റിന് ശേഷം നടന്ന കാൽനാട്ട് ചടങ്ങിൽ ഭാരവാഹികളായ ടി.കെ. രമേഷ് കുമാർ, സുധാകരൻ കാലാക്കൽ, കെ.വി. പവിത്രൻ, ജിബു ആർ. കൊറ്റനാട്ട് , ബി. ഗോപകുമാർ, ദിലീപ് രവി, കെ. ശിവപ്രസാദ്, ജയൻ ഞള്ളയിൽ, എൻ.കെ. അജിമോൻ, പി.കെ. അജിമോൻ, എസ്.വി. ഹരികുമാർ, ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.