🔴 BREAKING..

അതിദരിദ്ര കുടുംബത്തിന് നഗരസഭ 4 സെന്റ് സ്ഥലത്തിന്റെ രേഖ കൈമാറി

അതിദരിദ്ര കുടുംബത്തിന് നഗരസഭ 4 സെന്റ് സ്ഥലത്തിന്റെ രേഖ കൈമാറി
വൈക്കം നഗരസഭയും, ലൈഫ് മിഷനും, ചിറ്റിനപ്പളളി ഫൗണ്ടേഷനും അതിദരിദ്രർക്ക് നൽകുന്ന ഭൂമിയുടെ രേഖ ചെയർപേഴ്സൺ പ്രീത രാജേഷ് ഉടമക്ക് കൈമാറുന്നു.

വൈക്കം:  വൈക്കം നഗരസഭയുടെ അതിദരിദ്ര പദ്ധതിയിൽ പെടുത്തി സ്വന്തമായ് സ്ഥലമില്ലാത്ത കുടുംബത്തിന് ഭൂമി വാങ്ങി നൽകുന്ന പദ്ധതി തുടങ്ങി.
വൈക്കം നഗരസഭയും, ലൈഫ് മിഷനും, ചിറ്റിനപ്പളളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. അതിദരിദ്ര പദ്ധതി ഗുണഭോക്താവായ നെടുവേലിൽ അനിത വിജയന് നാല് സെന്റ് സ്ഥലം രജിസ്റ്റർ ചെയ്ത് കൈമാറി. വസ്തു ഉടമ ജോസ് ആന്റണിക്ക് നഗരസഭ രണ്ടര ലക്ഷം രൂപയുടെ ചെക്ക് കൈമാറി ചെയർപേഴ്സൺ പ്രീത രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. അയ്യപ്പൻ, കൗൺസിലർമാരായ കവിത രാജേഷ്, ഇന്ദിരാദേവി, അശോകൻ വെളളവേലിൽ, കെ.പി. സതീശൻ, ബി. രാജശേഖരൻ, സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.