അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനം പ്രതിഷേധവുമായി ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍
വൈക്കം: അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ പുതിയ തട്ടിപ്പാണെന്ന് ആള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി \ എസ്.ടി ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. ഇതിന്റെ പ്രഖ്യാപനം കരിദിനമായി ആചരിക്കുവാന്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൈക്കം ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ നടത്തിയ കരിദിനാചരണവും ധര്‍ണ്ണയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. നടേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു, സന്തോഷ് കൊടുങ്ങല്ലൂര്‍, തിലകമ്മ പ്രേംകുമാര്‍, ധനഞ്ജയന്‍ വയലാര്‍, പി.ആര്‍. വാസു, സി.എം. ദാസപ്പന്‍, കെ.ഒ. രാമകാന്തന്‍, അഞ്ജലി ദാസ്, രാധാമണി ടി.കെ, മാന്നാര്‍ വിജയന്‍, കെ. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു