|
Loading Weather...
Follow Us:
BREAKING

ആഗോള അയ്യപ്പ സംഗമം : വൈക്കത്ത് നാളെ വിളംബരജാഥ

ആഗോള അയ്യപ്പ സംഗമം : വൈക്കത്ത് നാളെ വിളംബരജാഥ

വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡ് 20 ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ പ്രചരണാർത്ഥം വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടേയും ക്ഷേത്ര കലാപീഠത്തിൻ്റേയും നേതൃത്വത്തിൽ വൈക്കം നഗരത്തിൽ നാളെ വിളംബര ഘോഷയാത്ര നടത്തും. രാവിലെ 11-30 ന് വടക്കേ കൊട്ടാരത്തിൽ നിന്നും ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ശബരിമല മുൻ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി  ഉദ്ഘാടനം ചെയ്യും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര നഗരം ചുറ്റി ബോട്ട് ജെട്ടി മൈതാനിയിൽ സമാപിക്കും. വൈക്കം ഡപ്യൂട്ടി ദേവസ്വം കമ്മീഷണർ ശ്രീധര ശർമ്മ, അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ പ്രവീൺ കുമാർ, അസിസ്റ്റൻ്റ് എഞ്ചിനീയർ ജസീന, വൈക്കം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിഷ്ണു, തുറവൂർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമ്പിളിദേവി, കലാപീഠം പ്രിൻസിപ്പാൾ എസ്.പി. ശ്രീകുമാർ,  ദേവസ്വം സൊസൈറ്റി പ്രസിഡൻ്റ് എം. സി. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകും.