ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
വൈക്കം: ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് സ്കൂളിന് സമീപം കൊറയത്ത് (മറ്റത്തിൽ) അനീഷ് വിശ്വംഭരൻ (44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ തലയോലപ്പറമ്പ്-വൈക്കം റോഡിൽ തുറുവേലിക്കുന്ന് ജംഗ്ഷന് സമീപമാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ പടിഞ്ഞാറെക്കര എട്ടുപറയിൽ ഹരികൃഷ്ണൻ (20) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ അനീഷിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.