ബൈക്കപകടം: യുവാവ് മരിച്ചു
വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സൈൻ ബോർഡ് തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേർത്തല വാരനാട് വടക്കേ പറമ്പിൽ ദേവസ്യയുടെ മകൻ സിനോജ് ദേവസ്യ (34) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ ചെമ്പ് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വൈക്കം പോലിസ് മേൽനടപടി സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.