|
Loading Weather...
Follow Us:
BREAKING

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു

വൈക്കം: വൈക്കത്ത് ബൈക്കും ഔഷധി മരുന്നുകളുമായി പോയ 407 ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജിലെ സൈബർ ഫോറൻസിക് വിദ്യാർത്ഥിയും വൈക്കം കൊച്ചുകവല ഇർഫാൻ മൻസിലിൽ കെ.എച്ച് നാസറിൻ്റെ മകൻ എൻ. മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. ഉദയനാപുരം നാനാടം ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9.15 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇർഫാനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ച് വരുന്നു.