ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി നവോത്ഥാന മൂല്യങ്ങൾ ബലികഴിക്കില്ല: കെ.പി.എം.എസ്
കടുത്തുരുത്തി: ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി നവോത്ഥാന മൂല്യങ്ങൾ ബലികഴിക്കില്ലന്നും അധികാരത്തിന് വേണ്ടിയും ആനുകൂല്യങ്ങൾക്കുമായി അടിക്കടി നിലപാടുകൾ മാറ്റുന്ന സംഘടനയല്ല കെ.പി.എം.എസ് എന്നും സംസ്ഥാന ഖജാൻജി അഡ്വ.എ. സനീഷ് കുമാർ പറഞ്ഞു. കെ.പി.എം.എസ് 55 - ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കടുത്തുരുത്തി യൂണിയൻ വാർഷിക സമ്മേളനം ടി.എസ്. രജികുമാർ നഗറിൽ (കടുത്തുരുത്തി കടുപ്പുരാൻ ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു സനീഷ് കുമാർ. യൂണിയൻ പ്രസിഡന്റ് പി.ടി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ അജിത്ത് കല്ലറ, സന്തോഷ്കുമാർ പായിപ്പാട് യൂണിയൻ ഭാരവാഹികളായ കെ.കെ.രാജൻ, സി.വി. മധു, സി.കെ. മധു, പി.കെ. സുനിൽകുമാർ, സി.ആർ. പ്രശാന്ത്, സുനിത തങ്കച്ചൻ, കെ.ആർ. ബിന്ദു മോൾ, മനോഹരി വസന്തൻ തുടങ്ങിയവർ സം സാരിച്ചു. യൂണിയൻ സെക്രട്ടറി ഒ.ടി. പുഷ്ക്കരൻ പ്രവർത്തന റിപ്പോട്ടും, ഖജാൻജി വി.എ. പൊന്നപ്പൻ കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അജിത്ത് കല്ലറ (പ്രസിഡന്റ്), കെ.കെ. രാജൻ, പി.കെ. സുനിൽ കുമാർ (വൈസ് പ്രസിഡന്റുമാർ), പി.ടി. സുകുമാരൻ (സെക്രട്ടറി), ഒ.ടി. പുഷ്ക്കരൻ, സി.വി. മധു (അസിസ്റ്റന്റ് സെക്രട്ടറിമാർ), വി.എ. പൊന്നപ്പൻ (ഖജാൻജി ) എന്നിവരടങ്ങിയ 21 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.