സീനിയര്‍ ചേമ്പര്‍ ഇന്റർനാഷണൽ, പുതിയ ഭരണസമിതി ചുമതലയേറ്റു
വൈക്കം: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ വൈക്കം ലിജിയന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
അഡ്വ.എം.പി. മുരളീധരൻ (പ്രസിഡന്റ്), കെ. ശിവപ്രസാദ് (സെക്രട്ടറി), അജിത്ത് വര്‍മ്മ (ട്രഷറര്‍), രാജേന്ദ്രന്‍, ഡോ. ജയദേവന്‍ (വൈസ് പ്രസിഡന്റുമാർ), മനോജ് കൈമള്‍, വിനീഷ് മേനോന്‍ (ജോയിൻ്റ് സെക്രട്ടറിമാര്‍) എന്നിവരാണ് ചുമതലയേറ്റത്. ചടങ്ങില്‍ അഡ്വ.എസ്.ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡന്റ് സീനിയര്‍ എം. വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍, സാബു വര്‍ഗീസ്, സിദ്ദാര്‍ത്ഥന്‍, ബാഹുലേയന്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കാരിന്റെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന്റെ അവാര്‍ഡ് നേടിയ വൈക്കം ഭാസിയെ ചടങ്ങില്‍ ആദരിച്ചു.
Comments ()