🔴 BREAKING..

ബഹിരാകാശ ദിനാചരണം-പാമ്പാടി ആർ.ഐ.ടിയിൽ ബഹിരാകാശ സിമ്പോസിയം

ബഹിരാകാശ ദിനാചരണം-പാമ്പാടി ആർ.ഐ.ടിയിൽ ബഹിരാകാശ സിമ്പോസിയം

പാമ്പാടി: രണ്ടാമത് ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളോടനുബന്ധിച്ച് പാമ്പാടി ഗവ: എഞ്ചിനിയറിംഗ് കോളേജിൽ (ആർ.ഐ.ടി.) ഐ.എസ്.ആർ.ഒ. ബഹിരാകാശ സിംപോസിയം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്കാരംഭിക്കുന്ന സിമ്പോസിയം കോളേജ് പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്യും. “ബഹിരാകാശ ദർശനം 2047 നും അപ്പുറം” എന്ന വിഷയത്തിലധിഷ്ഠിതമായി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ പ്രോജക്റ്റുകൾ മുതിർന്ന ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞർ വിലയിരുത്തുകയും അവരുമായി സംവദിക്കുകയും ചെയ്യും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ചന്ദ്രയാൻ-3 പേടകം ഇറങ്ങിയ 2023 ആഗസ്റ് 23 ലെ ചരിത്ര മുഹൂർത്തത്തിന്റെ ഓർമ്മ പുതുക്കുവാനും അതുവഴി ഇന്ത്യൻ യുവതയെ പ്രചോദിപ്പിക്കുവാനുമാണ് ഐ.എസ്.ആർ.ഒ. രാജ്യമാകമാനം ബഹിരാകാശ ദിനാചരണം സംഘടിപ്പിക്കുന്നത്.