Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ നാവിൽ അക്ഷരമാധുര്യം നുകർന്ന് കുരുന്നുകൾ; സരസ്വതീ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

വൈക്കം-വെച്ചൂര്‍ റോഡ് ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിൽ: സി.കെ. ആശ എം.എല്‍.എ.

വൈക്കം-വെച്ചൂര്‍ റോഡ് ഭൂമി ഏറ്റെടുക്കൽ നടപടി അവസാന ഘട്ടത്തിൽ: സി.കെ. ആശ എം.എല്‍.എ.
ജനകീയ സമിതി യോഗത്തില്‍ സി.കെ. ആശ എം.എല്‍.എ. പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു

വൈക്കം: വൈക്കം-വെച്ചൂര്‍ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സി.കെ. ആശ എം.എല്‍.എ. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജനകീയ സമിതി യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു എം.എല്‍.എ. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബിയില്‍ നിന്നും അനുവദിച്ച 85. 77 കോടി രൂപ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖാന്തിരം കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കല്‍ ഓഫീസിന് കൈമാറിക്കഴിഞ്ഞതായും ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവസാന നടപടിക്രമമായ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ (കെഎല്‍എല്‍ആര്‍ആര്‍) നിയമപ്രകാരമുള്ള വിജ്ഞാപനം തയ്യാറായി വരുകയാണെന്നും എം.എൽ.എ. പറഞ്ഞു. ഗസറ്റ് വിജ്ഞാപനം വന്നു കഴിഞ്ഞാല്‍ 30 ദിവസത്തെ നോട്ടീസ് നല്‍കി ഭൂമി ഏറ്റെടുക്കുന്ന 963 ഭൂവുടമകളെയും നേരില്‍ കേട്ട് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതിനു ശേഷം ഭൂമി വില കൈമാറാനാകുമെന്നും എം.എല്‍.എ. യോഗത്തില്‍ വിശദീകരിച്ചു. ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമിതി ചെയര്‍മാന്‍ പി.സുഗതന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. കെ.കെ രഞ്ജിത്ത്, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, തലയാഴം ഗ്രാമപഞ്ചായത്ത് പ്ലാനിങ് ബോര്‍ഡ് അംഗം എം.ഡി. ബാബുരാജ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കെ.ആര്‍.എഫ്.ബി., കിഫ്ബി ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർ യോഗത്തില്‍ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും