Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ നേരേകടവ് റോഡിന് സ്ഥലമേറ്റെടുക്കും: മുഖ്യമന്ത്രി ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆
|
Loading Weather...
Follow Us:

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിൻ്റെ ആക്രമണം: മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച അമ്മയ്ക്ക് പരിക്ക്

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിൻ്റെ ആക്രമണം: മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച അമ്മയ്ക്ക് പരിക്ക്

തലയോലപ്പറമ്പ്:  റോഡരികിൽ വച്ച് കണ്ട യുവാവ് മുൻ വൈരാഗ്യത്തിൽ ഹെൽമറ്റ് വച്ച് അടിച്ചതിനെ തുടർന്ന് ഉണ്ടായ ആക്രമണത്തിൽ  മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച അമ്മയ്ക്ക് പരിക്ക്. തലയോലപ്പറമ്പ്  വടകരയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ചോറ്റാനിക്കര സ്വദേശിനി വാസന്തി (56) നാണ് തലയ്ക്ക് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഉദയംപേരൂർ സ്വദേശി അർജ്ജുൻ (35 )നെതിരെ തലയോലപ്പറമ്പ് പേലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ മകൻ ജിനുവുമൊത്ത് ബൈക്കിൽ പോകുന്നതിനിടെ യുവാവിനെ യാദൃശ്ചികമായി കാണുകയും ഇരുവരുമായി വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ യുവാവ് ബൈക്കിൽ ഇരുന്ന ഹെൽമെറ്റ് എടുത്ത് ജിനുവിനെ അടിക്കുന്നതിനിടെ ഒഴിഞ്ഞ് മാറിയതിനെ തുടർന്ന് അമ്മയ്ക്ക് അടിയേൽക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും