|
Loading Weather...
Follow Us:
BREAKING

ബി.എസ്.എന്‍.എല്ലിൽ നിരവധി ദീപാവലി ഓഫറുകള്‍

ബി.എസ്.എന്‍.എല്ലിൽ നിരവധി ദീപാവലി ഓഫറുകള്‍

വൈക്കം: വൈക്കം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ ദീപാവലി പ്രമാണിച്ച് ഫ്രീ സിം, ഫ്രീ റീചാര്‍ജ് & ഫ്രീ പോര്‍ട്ടിങ് മേള തുടങ്ങി. മേളയില്‍ ഇഷ്ടമുള്ള നമ്പര്‍ തിരഞ്ഞെടുത്ത് പുതിയ കണക്ഷന്‍ എടുക്കുവാനും മറ്റു കമ്പനികളുടെ മൊബൈല്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് നമ്പര്‍ മാറാതെ തന്നെ ബി.എസ്.എന്‍.എല്‍ ലേക്ക് പോര്‍ട്ട് ചെയ്യുവാനും സൗകര്യമുണ്ട്. ഇതിനോടൊപ്പം ഒരു മാസത്തേക്കു പരിധി ഇല്ലാതെ വിളിക്കാനും ദിവസം 2 ജി.ബി ഡാറ്റയും സൗജന്യമായി ലഭിക്കുന്നു. ഈ സുവര്‍ണ്ണാവസരം മുതലാക്കുവാന്‍ ആധാര്‍ നമ്പര്‍ മാത്രം കൊണ്ടു വന്നാല്‍ മതി. കൂടാതെ ബി.എസ്.എന്‍.എല്‍ ഹൈ സ്പീഡ് ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ആകര്‍ഷകമായ പുതിയ പ്ലാനുകളെ പറ്റി അറിയുവാനും കണക്ഷന്‍ ബുക്ക് ചെയ്യാനും അവസരമുണ്ട്. മേള ബി.എസ്.എന്‍.എല്‍ ന്റെ തലയോലപ്പറമ്പ്, കുറുപ്പന്തറ എക്‌സ്‌ചേഞ്ചുകളിലും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 7588442275, 9495571782 എന്നീ നമ്പറുകളില്‍ വിളിക്കേണ്ടതാണ്.