ബി.ജെ.പി പദയാത്ര നടത്തി
വൈക്കം: ബി.ജെ.പി മുൻസിപ്പൽ കമ്മറ്റിയുടേ ആഭിമുഖ്യത്തിൽ നഗരസഭയിലെ 27 വാർഡുകളിലും പദയാത്ര നടത്തി. വൈക്കം മണ്ഡലം പ്രസിഡന്റ് എം.കെ. മഹേഷ്, ജില്ല വൈസ് പ്രസിഡന്റ് ലേഖ അശോകൻ, ജില്ല സെക്രട്ടറിമാരായ രൂപേഷ് ആർ. മേനോൻ, പി.ആർ സുഭാഷ്, ശ്രീകുമാരി യൂ. നായർ, സംസ്ഥാന കൗൻസിൽ അഗം ഉണ്ണികൃഷ്ണൻ നായർ, മണ്ഡലം ജനറൽ സെക്രട്ടറി അമ്പിളി സുനിൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ. രാജേഷ്, മുൻസിപ്പൽ നോർത്ത് പ്രസിഡന്റ് പി. ശിവരാമകൃഷ്ണൻ, മുൻസിപ്പൽ സൗത്ത് പ്രസിഡന്റ് സുധിഷ് ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനം ബി.ജെ.പി ദേശീയ കൗൺസിൽ അഗം പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എൻ.കെ. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.