ബോക്ക് പഞ്ചായത്തിൻ്റെ അക്ഷരജ്വാല വായനക്കളരി പദ്ധതി
വൈക്കം: പുസ്തക വായന അന്യമാകുന്ന വർത്തമാനകാലത്ത് നിലനില്പ് വെല്ലുവിളിയായ ഗ്രന്ഥശാലകൾക്കു
പുസ്തകങ്ങൾ സമ്മാനിച്ച് ബോക്ക് പഞ്ചായത്തിൻ്റെ അക്ഷരജ്വാല വായനക്കളരി പദ്ധതി ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്തിനു
കീഴിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളിലെ
അംഗീകൃത ഗ്രന്ഥശാലകൾക്കാണ് പുസ്തകങ്ങൾ വാങ്ങി നൽകുന്ന ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയാണിത്. വൈക്കം ബ്ലോക്ക്പ ഞ്ചായത്ത് ഹാളിൽ വൈസ്
പ്രസിഡൻ്റ് ഗീതസോമൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ. ശശികുമാർ പുസ്തകങ്ങൾ കൈമാറി. വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
അഭിഷേകിന് പുസ്തകങ്ങൾ കൈമാറിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ബ്ലോക്ക്
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി.ഹരിക്കുട്ടൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്.
പുഷ്പമണി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
ചെയർമാൻ ടി.എൻ. സിബി, ബി.ഡി.ഒ. അജിത് എന്നിവർ പങ്കെടുത്തു .വെച്ചൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഗീതമണി, പഞ്ചായത്ത് അംഗങ്ങളായ മെ മോഹൻദാസ് വെച്ചൂർ, മനോജ്കുമാർ, അമലേന്ദു എന്നിവരും ബ്ലോക്ക് ഓഫീസ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
Comments ()