ബഷീർ എന്നും ഗാന്ധി മാർഗ പ്രവർത്തകനായിരുന്നു: ഇ.എൻ. ഹർഷകുമാർ
തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ ജീവിതത്തിലും പൊതു പ്രവർത്തനത്തിലും എഴുത്തിലും വർത്തമാനത്തിലും എല്ലാം ഗാന്ധിമാർഗമാണ് സ്വീകരിച്ചതെന്നു ഗാന്ധി ദർശൻ സമിതി സംസ്ഥാന സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഇ.എൻ. ഹർഷകുമാർ അഭിപ്രായപ്പെട്ടു.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രഥമ നോവലായ പ്രേമലേഖനത്തിൻ്റെ 83 മത് വാർഷികത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രേമലേഖനം പുനർവായന എന്ന പരിപാടി ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഹർഷൻ. ബഷീറിൻ്റെ പത്രപ്രവർത്തനത്തിൻ്റെയും സാഹിത്യ പ്രവർത്തനത്തിൻ്റെയും എല്ലാം ലക്ഷ്യം മാതൃഭൂമിയുടെ നാനാവിധമായ സ്വാതന്ത്ര്യമായിരുന്നു. വൈക്കം സത്യഗ്രഹത്തിന് പിന്തുണയുമായി തൻ്റെ നാട്ടിലെത്തിയ ഗാന്ധിജിയുടെ വലത്തെ തോളിൽ തൊട്ടത് ബഷീർ എന്ന വിദ്യാർത്ഥിയെ അടിമുടി മാറ്റി മാറി ച്ച് എന്ന് അദ്ദേഹം പറഞ്ഞ്. തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ വെച്ച് നടത്തിയ സാഹിത്യ സദസ്സിൽ സാമൂഹ്യ പ്രവർത്തക ഡി. കുമാരി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനുമായ ഡോ. എസ്. പ്രീതൻ പ്രബന്ധം അവതരിപ്പിച്ചു.
ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി. ബാബു മുഖ്യപ്രഭാഷണം നടത്തി. സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, എം. ഗോപാലകൃഷ്ണൻ, കെ.ജി. രാമചന്ദ്രൻ , കവി സി.ജി. ഗിരിജൻ ആചാരി, മോഹൻദാസ് ഗ്യാലക്സി, ബേബി ടി.കുര്യൻ, ജോജോ മാത്യൂ, എം.കെ. കണ്ണൻ, എ.കെ. മണി, അനിത എസ്, അഞ്ജലി ദാസ്, മിനി ജോജോ എന്നിവർ പ്രസംഗിച്ചു.
Comments ()