Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

വൈക്കം കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം നടന്നു

എസ്. സതീഷ്കുമാർ

വൈക്കം കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം നടന്നു
വൈക്കം കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് അരങ്ങേറിയ ദുര്യോധനവധം കഥകളി

വൈക്കം: വൈക്കം കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം നടന്നു. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കലാമണ്ഡലം ശ്രീകുമാറിനെ ചടങ്ങിൽ ആദരിച്ചു. വാർഷകാഘോഷത്തിൻ്റെ ഭാഗമായി ദുര്യോധനവധം കഥകളി അരങ്ങേറി. കലാമണ്ഡലം ശ്രീകുമാർ ദുര്യോധനനായും, കലാമണ്ഡലം ഹരി ആർ. നായർ ദുശ്ശാസനനായും, ഗായത്രി ശ്രീകുമാർ ധർമ്മപുത്രരായും, പീശപ്പള്ളി രാജീവൻ പാഞ്ചാലിയായും, കലാശക്തി സ്മൃതി, കുട്ടി ഭീമനായും, വാരനാട് സുനിൽകുമാർ ശകുനിയായും, കലാശക്തി മനോമയ് ധൃതരാഷ്ട്രരായും, കലാമണ്ഡലം മയ്യനാട് രാജീവ് കൃഷ്ണനായും, കലാശക്തി ശരത് മുമുക്ഷുവായും, കോട്ടയ്ക്കൽ ഹരി കുമാർ രൗദ്ര ഭീമനായും അരങ്ങിലെത്തി.കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാർ, ആദിത്യൻ പിഷാരടി, എന്നിരാണ് പിന്നണിയിൽ പാട്ട് പാടിയത്., കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം ശ്രീവിൻ എന്നിവർ ചെണ്ടയും കലാമണ്ഡലം വേണു, കലാമണ്ഡലം നിധിൻ രാജ് എന്നിവർ മദ്ദളവും മുറുക്കി കൊട്ടി. മിഥുൻ മുരളിയുടെ നേതൃത്വത്തിലുള്ള അണിയറയും ഒരുക്കിയാണ് ദുര്യോധനവധം നിറഞ്ഞാടിയത്. കഥകളി ക്ലബിൻ്റെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡൻ്റായി പി.വി നാരായണൻ നമ്പൂതിരിയെയും സെക്രട്ടറിയായി കെ.ജെ. രമേഷ് ബാബുവിനേയും, ഖജാൻജിയായി എൻ. മനോജ്‌ കുമാറിനെയും തിരഞ്ഞെടുത്തു പുതിയ 15 അംഗ കമ്മിറ്റിയും നിലവിൽ വന്നു. വൈക്കം സത്യാഗ്രഹ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വി.പി. നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. രമേശ്‌ ബാബു, പള്ളിപ്പുറം സുനിൽ, പി. സോമൻ പിള്ള, ശരത് അനിൽ, മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും