ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ മഹാ മൃത്യുഞ്ജയ ഹോമം നടന്നു
വൈക്കം: ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ കർക്കിടക മാസചരണത്തിന്റെ ഭാഗമായി നടന്ന മഹാ മൃത്യുഞ്ജയ ഹോമം ഭക്തി സാന്ദ്രമായി. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി സുധിഷ് മ്യാലിപ്പള്ളി എന്നിവർ കാർമികത്വം വഹിച്ചു. അഷ്ട ദ്രവ്യ മഹാഗണപതി ഹോമം,സ്വയംവര പാർവതി പൂജ, ഭഗവതി സേവ, വൈക്കം ചന്ദ്രൻമാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം എന്നിവ നടന്നു. നൂറ് കണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു