ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന രാമായണ പാരായണ സമർപ്പണം ഭക്തിസാന്ദ്രമായി

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തോട് അനുബന്ധിച്ച് നടന്ന രാമായണ പാരായണം അവസാന ദിവസമായ ഇന്ന് അഖണ്ഡ രാമായണ പാരായണത്തോടെ സമാപിച്ചു. എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, വൈകിട്ട് ഭഗവതി സേവ എന്നിവയും വിശേഷാൽ ദീപാരാധനയും ഉണ്ടായിരുന്നു. രാകേഷ് ടി.നായർ, രാധാകൃഷ്ണൻ ആചാരി, ഗോപാലകൃഷ്ണൻ കുന്നത്ത്, മഹിളാമണി, കനകമ്മ പുരുഷൻ, രാധാ നമ്പ്യാർ എന്നിവർ പാരായണം നടത്തി.
0:00
/0:07