ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം 17 ന് തുടങ്ങും
വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം 17 മുതല്‍ 23 വരെ നടത്തും. കളഭാഭിഷേകം, ഉത്സവ ബലി, ആറാട്ട്, തിരുവാതിര കളി, സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന, ഭജന്‍സ്, നാടകം എന്നിവയാണ് പ്രധാന പരിപാടികള്‍. ഉത്സവത്തിന്റെ വിളംബരമായി കുലവാഴപുറപ്പാടും, കൊടിക്കയര്‍ സമര്‍പ്പണവും 17 ന് വൈകിട്ട് നടക്കും. വൈകിട്ട് 5.15 ന് കരിമ്പൂഴിക്കാട് ഭഗവതി സന്നിധിയില്‍ നിന്നും കുലവാഴപുറപ്പാട് ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. 18 ന് വൈകിട്ട് 7 നും 8 നും ഇടയ്ക്കുള്ള സമയത്ത് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. തുടര്‍ന്ന് സംഗീതാര്‍ച്ചന നടക്കും. 19 ന് വൈകിട്ട് 6.30 ന് ഫ്യൂഷന്‍ തിരുവാതിരയും, 20 ന് വൈകിട്ട് 7 ന് കരോക്ക ഗാനസന്ധ്യയയും, 21 ന് രാവിലെ 11.30 ന് ഉത്സവ ബലി ദര്‍ശനം, വൈകിട്ട് 6 ന് നൃത്ത സന്ധ്യ, 7 ന് തിരുവാതിര കളി എന്നിവ നടക്കും. 22 ന് വൈകിട്ട് 7 ന് നാടകം, 23 ന് ഉച്ചയ്ക്ക് 1ന് ആറാട്ട് സദ്യ, വൈകിട്ട് 5 ന് കൊടിയിറക്ക്, 6.30 ന് തിരു ആറാട്ട്, രാത്രി 9 ന് വലിയ കാണിക്ക എന്നിവയോടെ ഉത്സവം സമാപിക്കും.