ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി
വൈക്കം: ചെമ്മനത്ത് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും മോനാട്ടില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരിയാണ് കൊടിയേറ്റിയത്. ശ്രീ കോവില്‍ വെച്ച് പൂജിച്ച കൊടിക്കൂറ അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ തന്ത്രിമാരും മേല്‍ശാന്തിമാരും ചേര്‍ന്ന് കൊടിമരച്ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂസത്, മുരിഞ്ഞൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ഗോപാലന്‍ പോറ്റി, അനൂപ് വല്യപറമ്പത്ത് എന്നിവരും കാര്‍മ്മികരായിരുന്നു. കൊടിയേറ്റിന് മുന്നോടിയായി രാവിലെ കളഭാഭിഷേകം, ഗണപതിഹോമം എന്നിവയും നടത്തി. വൈകിട്ട് ശ്രീഭൂതബലി, അത്താഴ പൂജ, അത്താഴക്കഞ്ഞി എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് എം.വി. രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാകേഷ് ടി. നായര്‍, ട്രഷറര്‍ പി.സി. ശ്രീകാന്ത്, വി.പി. വിജയകുമാര്‍, പി.ജി. വിനോദ്കുമാര്‍, അനൂപ് ആര്‍. നായര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.