ചെമ്മനത്തുകര മാതൃക പ്രീ പ്രൈമറി സ്‌കൂളിൽ വർണക്കൂടാരം ഉദ്ഘാടനം ചെയ്തു

വൈക്കം: ചെമ്മനത്തുകര ഗവ. മാതൃക പ്രീപ്രൈമറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികളുടെ മാനസിക ശാരീരിക വളർച്ചയ്ക്കായി ഒരുക്കിയ വർണക്കൂടാരം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡി.പി.സി കോട്ടയം കെ.ജെ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ജില്ല പഞ്ചായത്ത് മെമ്പർ ഹൈമി ബോബി, പ്രധാന അദ്ധ്യാപകൻ കെ.ടി. അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ടി.എം. മജീഷ്, സ്റ്റാഫ് സെക്രട്ടറി ടി.എം.രതീഷ്, വാർഡ് മെമ്പർ കെ.റ്റി.ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, പഞ്ചായത്ത് മെമ്പർമാരായ സീമ സുജിത്ത്, എ.കെ. അഖിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. റാണിമോൾ എന്നിവർ പ്രസംഗിച്ചു.