🔴 BREAKING..

ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷിച്ചു

ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷിച്ചു
ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയുടെ ചടങ്ങുകൾ ക്ഷേത്രം മേൽശാന്തി പൊന്നുവളളി ഇല്ലത്ത് കൃഷ്ണൻ മൂത്തത് നടത്തുന്നു

വൈക്കം: ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി ബുധനാഴ്ച്ച രാവിലെ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം നടത്തി. ക്ഷേത്രം മേൽശാന്തി പൊന്നുവളളി ഇല്ലത്ത് കൃഷ്ണൻ മൂത്തത് മുഖ്യകാർമ്മീകത്വം വഹിച്ചു. മാതേമഠത്തിൽ മോഹനൻ പോറ്റി, രാമചന്ദ്രൻ മൂത്തത്, രാധാകൃഷ്ണൻ ആചാരി എന്നിവർ സഹ കാർമ്മികരായിരുന്നു. ക്ഷേത്രം ഭാരവാഹികളായ എം.വി. രാധാകൃഷ്ണൻ നായർ, രാകേഷ്. ടി. നായർ, പി.സി. ശ്രീകാന്ത്, എം. ഹരിഹരൻ എന്നിവർ നേതൃത്വം നൽകി.

വടക്കുംകൂർ മൂകാംബിക ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം നടത്തി വൈക്കം: തെക്കേനട വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി നൂറ്റിയെട്ട് നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി. മേൽശാന്തി സുരേഷ്. ആർ. പോറ്റി മുഖ്യകാർമ്മികനായിരുന്നു. വൈകിട്ട് കൊച്ചി ക്ഷത്രീയ ക്ഷേമ സമാജത്തിന്റെ ഭജനയും നടത്തി. ക്ഷേത്രം ഭാരവാഹികളായ ശാന്തകുമാരി രാജ, ഗീത വർമ്മരാജ, പ്രൊഫ. എം. രാജേന്ദ്രൻ, മനോഹര വർമ്മ എന്നിവർ നേതൃത്വം നൽകി.

വൈക്കം തെക്കേനട വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ചടങ്ങുകൾ ക്ഷേത്രം മേൽശാന്തി സുരേഷ്. ആർ. പോറ്റി നടത്തുന്നു

മൂത്തേടുത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം ഭക്തിനിർഭരം വൈക്കം: മൂത്തേടുത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി ബുധനാഴ്ച്ച രാവിലെ ഗണപതിയുടെ ചിത്രം അലങ്കരിച്ച് വെച്ച് അഷ്ടദ്രവ്യമഹാഗണപതിഹോമവും പന്തീരായിരം പുഷ്പാഞ്ജലിയും നടത്തി. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾ നടത്തി. വൈകിട്ട് 5ന് വിൽപാട്ട്, ദീപകാഴ്ച്ച, ഭഗവതി സേവ, തെക്കുപുറത്ത് ഗുരുതി, തീയാട്ട് എന്നിവയും നടക്കും. ഊരാഴ്മ ഇല്ലക്കാരായ ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരി, മുഖ്യകാര്യദർശ്ശി ഇണ്ടംതുരുത്തി ഹരിഹരൻ നമ്പൂതിരി, മുരിങ്ങൂറില്ലത്ത് വിഷ്ണു നമ്പൂതിരി, ആനത്താനത്തില്ലത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.

മൂത്തേടുത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയുടെ ചടങ്ങുകൾ ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മീകത്വത്തിൽ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി നടത്തുന്നു