ചെമ്പൈ അനുസ്മരണ സമ്മേളനം

വൈക്കം: ചെമ്പൈ സംഗീതോത്സവതിന്റെ സുവർണ്ണജൂബിലിയുടെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന ചെമ്പൈ അനുസ്മരണ സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ചെമ്പൈ സംഗീതോൽസവം ഗുരുവായൂർ ദേവസ്വം എറ്റെടുത്തിട്ട് 50 വർഷം പൂർത്തിയായതിന്റെ സ്മരണയിലാണ് സുവർണ്ണ ജൂബിലി ആഘോഷം നടത്തുന്നതെന്ന് എൻ.ജയരാജ് പറഞ്ഞു.

ഗുരുവായൂരിൽ 15 ദിവസമായി നടക്കുന്ന ചെമ്പൈ സംഗിതോത്സവത്തിൽ 3000 കലാകാരന്മാർക്ക് അവസരം നൽകുന്നതായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗുരുവായുർ ദേവസ്വം ചെയർമാൻ വി കെ.വിജയൻ പറഞ്ഞു. മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീതാ രാജേഷ് കേരളാ കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ ചെമ്പൈ അനുസ്മരണം പ്രഭാഷണം നടത്തി. നഗരസഭാ അംഗം കെ.ബി.ഗിരിജ കുമാരി, ദേവസ്വം ഭരണസമിതിയംഗം സി.മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുമാരി എ. കന്യാകുമാരിയുടെ വയലിൻ കച്ചേരി നടന്നു. അർജുൻ ഗണേഷ് മൃദംഗവും തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ഘടവും ഒരുക്കി.
