ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലി

വൈക്കം: ചെമ്പൈ സംഗീതോത്സവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന സംഗീതോത്സവം ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. യും സംഘാടക സമിതി ചെയർമാനുമായ കെ.അജിത്ത്, വൈക്കം ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ജെ.എസ്. വിഷ്ണു, ഗുരുവായൂർ ഭരണ സമിതിയംഗം കെ.പി.വിശ്വനാഥൻ, ഗുരുവായൂർ ദേവസ്വം മാനേജർ പി.ജി.സുരേഷ് കുമാർ പി. ആർ.ഒ. വിമൽ ജി.നാഥ്, സംഘാടക സമിതി വൈസ് ചെയർമാൻമാരായ വി.ആർ.സി. നായർ, ഗായകൻ വി. ദേവാനന്ദ്, പി.പി.സന്തോഷ്, ആർ. സുരേഷ് ബാബു, അഡ്വ. എ.ശ്രീകല, അഡ്വ. രശ്മി നന്ദനൻ, രത്നമ്മ കർത്ത, ഗിരിഷ് വർമ്മ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന സംഗീതാരാധനയിൽ നിരവധി കലാകാരൻമാർ പങ്കെടുത്തു. ചെമ്പൈ സംഗീതോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ചെമ്പൈ ഗ്രാമത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ആഗസ്റ്റ് 17 ന് നിർവഹിച്ചിരുന്നു. സംസ്ഥാനത്തെ ആറ് കേന്ദ്രങ്ങളിലായി നടത്തുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മൂന്നാമത്തെ കേന്ദ്രമാണ് വൈക്കം മഹാദേവ ക്ഷേത്രം.