ചെമ്പിലരയൻ ബോട്ട് ക്ലബ്ബ് പൊതുയോഗം
വൈക്കം: ചെമ്പിലരയൻ ബോട്ട് ക്ലബ്ബ് പൊതുയോഗം എസ്.ഡി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ കൂടി.സംസ്ഥാന ബോട്ട് ക്ലബ്ബ് അസോസിയേഷൻ 16 ന് ചെമ്പിലരയൻ ജലോസവത്തിന് അനുവാദം നൽകിയ വിവരം ചീഫ് അമ്പയർ കുമ്മനം അഷ്‌റഫ് യോഗത്തിൽ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.കെ. രമേശൻ സ്വാഗതം പറഞ്ഞു. ട്രഷറർ കെ.എസ്. രത്നാകരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജലീൽ, പി.എ. രാജപ്പൻ, ജോർജ് വാരനാട്ട്, കെ.പി. വേണുഗോപാൽ, അഡ്വ എം. പി. മുരളീധരൻ, മധു, മനോജ് കൈമൾ തുടങ്ങിയവർ പ്രസംഗിച്ചു.