|
Loading Weather...
Follow Us:
BREAKING

ചെത്ത് തൊഴിലാളി യൂണിയൻ ഫാമിലി വെൽഫെയർ സൊസൈ​റ്റി കുടുംബ സംഗമം

ചെത്ത് തൊഴിലാളി യൂണിയൻ ഫാമിലി വെൽഫെയർ സൊസൈ​റ്റി കുടുംബ സംഗമം
വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ എ.ഐ.ടി.യൂ.സി ഫാമിലി വെൽഫെയർ സൊസൈറ്റി നടത്തിയ കുടുംബ സംഗമവും, സ്‌കോളർഷിപ്പ് വിതരണവും മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ എ ഐ ടി യൂ സി ഫാമിലി വെൽഫെയർ സൊസൈറ്റിയുടെ കുടുംബ സംഗമവും, സ്‌കോളർഷിപ്പ് വിതരണവും സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ നടത്തി. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ബി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ബി. ഷിബു സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. സി.കെ. ആശ എം എൽ എ പഠനോപകരണ വിതരണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ, മുൻ എം എൽ എ കെ. അജിത്, നേതാക്കളായ എം.ഡി. ബാബുരാജ്, പി.ജി. തൃഗുണസെൻ, എം.കെ. അനിൽകുമാർ, ഡി. രഞ്ചിത്കുമാർ, സാബു. പി. മണലൊടി, പി.ആർ. ശശി, കെ.എ. കാസ്‌ട്രോ എന്നിവർ പ്രസംഗിച്ചു