ഡി.ബി കോളേജിൽ രാമായണ മാസാചരണം നടത്തി

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു. മലയാള വിഭാഗം സെമിനാർ ഹാളിൽ നടത്തിയ പരിപാടി പ്രിൻസിപ്പാൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ മഞ്ജു അധ്യക്ഷത വഹിച്ചു. 'രാമായണം എന്ന ഇതിഹാസം' എന്ന വിഷയത്തിൽ സംസ്‌കൃത വിഭാഗം മേധാവി ഡോ. എം. വിജയ് കുമാർ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫസർ ഡോ. സൗമ്യ ദാസൻ പ്രസംഗിച്ചു. രാമായണ മാസാചരണത്തോടനുബന്ധിച്ചു നടത്തിയ പ്രശ്‌നോത്തരി, പാരായണം മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനദാനവും നടത്തി. വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു