|
Loading Weather...
Follow Us:
BREAKING

ഡി.ബി കോളേജില്‍ കൂടിയാട്ടം ശില്‍പശാല സംഘടിപ്പിച്ചു

ഡി.ബി കോളേജില്‍ കൂടിയാട്ടം ശില്‍പശാല സംഘടിപ്പിച്ചു
തലയോലപ്പറമ്പ ഡി.ബി. കോളേജ് സംസ്‌കൃത-മലയാള വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ കൂടിയാട്ട ശില്‍പശാലയോടനുബന്ധിച്ച് അരങ്ങേറിയ നങ്ങ്യാര്‍ കൂത്ത്.

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്‌കൃത-മലയാള വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ 'കൂടിയാട്ടം: സോദാഹരണ ഏകദിന ശില്‍പശാല' സംഘടിപ്പിച്ചു. മഹാത്മഗാന്ധി സര്‍വകലാശാല മുന്‍സിന്‍ഡിക്കേറ്റ് അംഗവും ഡി.ബി കോളേജ് മുന്‍ പ്രിന്‍സിപ്പാളും ആയ ഡോ. പി പത്മനാഭപിള്ള ശില്‍പശാല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. അനിത അധ്യക്ഷത വഹിച്ചു. മലയാളവിഭാഗം മുന്‍മേധാവി ഡോ. എസ്. ലാലിമോള്‍, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി. ഹരിനാരായണന്‍, ഡോ. എം. വിജയ്കുമാര്‍, ഡോ. വി. മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് പ്രശസ്ത കൂടിയാട്ട കലാകാരിയും അധ്യാപികയുമായ ഡോ. ഉഷാ നങ്ങ്യാരുടെയും ആതിരയുടെയും നേതൃത്വത്തില്‍ സോദാഹരണ ക്ലാസ്സും നങ്ങ്യാര്‍ കൂത്തും അരങ്ങേറി.