🔴 BREAKING..

ഡോ.കെ. ഷഡാനനൻ നായരെ വൈക്കം അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു

ഡോ.കെ. ഷഡാനനൻ നായരെ വൈക്കം അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു
അമേരിക്കൻ വെറ്റ് ലാൻഡ് സൊസൈറ്റിയുടെ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര അവാർഡ് നേടിയ വൈക്കം വല്ലയിൽ ഡോക്ടർ കെ. ഷഡാനനൻ നായരെ വൈക്കം അർബൻ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

വൈക്കം: അമേരിക്കൻ വെറ്റ് ലാൻഡ് സൊസൈറ്റിയുടെ കാലാവസ്ഥാ വ്യതിയാനവും തണ്ണീർത്തടങ്ങളും എന്ന വിഷയത്തിലുള്ള ഗവേഷണത്തിനുള്ള  അന്താരാഷ്ട്ര അവാർഡ് നേടിയ വൈക്കം വല്ലയിൽ ഡോക്ടർ കെ. ഷഡാനനൻ നായരെ ആദരിച്ചു. വൈക്കം അർബൻ ബാങ്കിന്റെ നേതൃത്വത്തിലാണ് ആദരവ് നൽകിയത്. ഡോക്ടർ കെ. ഷഡാനനൻ നായർ അർബൻ ബാങ്ക് ഭരണസമതി അംഗമാണ്. ബാങ്ക് ചെയർമാൻ വി.എസ് കുമാർ, വൈസ് ചെയർമാൻ ബി. അനിൽകുമാർ, എം.ഡി. ഡി.സുരേഷ്, ജനറൽ മാനേജർ പി.ജയലക്ഷ്മി, എ.ജി.എം.  കെ. എസ്. സ്മിത എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.