Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കുട്ടികള്‍ക്കു ചുമയ്ക്കുള്ള സിറപ്പ് വിതരണത്തില്‍ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ പക്ഷിപ്പനി: ഉദയനാപുരത്ത് പ്രതിരോധ നടപടികൾ തുടങ്ങി ഗായിക ആശ ബോസ്ലെ അന്തരിച്ചു വൈക്കത്ത് പക്ഷിപ്പനി: അടിയന്തിര നടപടികളിൽ അധികൃതർക്ക് അനാസ്ഥ കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഡോ. വന്ദന ദാസിൻ്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ആശുപത്രിയുടെ ഉദ്ഘാടനം ചിങ്ങം ഒന്നിന്.

ഡോ. വന്ദന ദാസിൻ്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ആശുപത്രിയുടെ ഉദ്ഘാടനം ചിങ്ങം ഒന്നിന്.

വൈക്കം: ആശുപത്രിയിലെ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റ് അകാലത്തിൽ മരണമടഞ്ഞ ഏക മകൾ ഡോ. വന്ദന ദാസിൻ്റെ ഓർമ്മകൾ എന്നും നിലനിൽക്കാൻ വന്ദനയുടെ ജന്മ ഗ്രാമമായ മുട്ടുചിറയ്ക്ക് സമീപം മധുര വേലി പ്ലാമൂട് ജംഗ്ഷനിൽ മറ്റൊരു ആതുര സേവന സ്ഥാപനത്തിന് ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17 ) തുടക്കം കുറിക്കും.വന്ദനയുടെ അമ്മവീടായ ഹരിപ്പാട്  തൃക്കുന്നപ്പുഴ വാലെക്കടവിൽ പല്ലനയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന് പുറമെയാണ് ജന്മനാട്ടിൽ മുട്ടുചിറയ്ക്ക് സമീപം മധുരവേലിയിൽ ആറ് കിടക്കളോടുകൂടി കിടത്തി ചികത്സിക്കുന്ന ആശുപത്രി ആരംഭിക്കുന്നത്. തൻ്റെ അയൽ വാസികൾക്കും നാട്ടുകാർക്കും കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെന്ന വന്ദനയുടെ ആഗ്രഹങ്ങൾ സഫലീകരിക്കുകയാണ് അച്ഛനായ കെ.ജി. മോഹൻദാസും അമ്മ ടി. വസന്തകുമാരിയും ചെയ്യുന്നതെന്ന് ഹോസ്പിറ്റൽ കോർഡിനേറ്റർമാരായ പി.ജി. ഷാജിമോനും ബിജി വിനോദും അറിയിച്ചു. 17 ന് രാവിലെ 11.30 ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മുൻ മന്തി അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അനുഗ്രഹ പ്രഭാഷണം നടത്തും. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ ഫാർമസി ഉത്ഘാടനം ചെയ്യും. ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഡി.ഡി.ആർ.സി. ലാബ് ഉത്ഘാടനം ഐ. എം.എ. കോട്ടയം ജില്ലാ ചെയർമാൻ ഡോ. രൻജിൻ ആർ.പി. നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻ കാല, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ബി. സ്മിത, റബ്ബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻ. ഹരി , ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.വി. സുനിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുകുമാരി ഐഷ, സി.എൻ. മനോഹരൻ, മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സുനു ജോർജ്, സാമൂഹ്യ പ്രവർത്തക പി.ജി. തങ്കമ്മ, തലയോലപ്പറമ്പ് മെഡിസിറ്റി സഹകരണ ആശുപത്രി പ്രസിഡൻ്റ് ഫിറോസ് മാവുങ്കൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വന്ദനയുടെ വീടിനോട് ചേർന്ന് ആധുനിക നിലവാരത്തിലുള്ള ഒരു ആശുപത്രി ഡോ. വന്ദന ദാസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്താൽ തുടങ്ങണമെന്നാണ് വന്ദനയുടെ മാതാപിതാക്കളുടെ ഇനിയുള്ള ആഗ്രഹം.