ദേശീയ ഹിന്ദി ദിനം ആചരിച്ചു
തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് ഹിന്ദി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ ഹിന്ദി ദിനം ആചരിച്ചു. ഹിന്ദിയെ ഔദ്യോഗിക ഭാഷയായി ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ പുതുക്കിയാണ് ദേശീയ ഹിന്ദി ദിനാചരണം നടത്തുന്നത്. ഹിന്ദി വിഭാഗം മേധാവി ഡോ. ദീപാകുമാരി ദിനാചരണം ഉദ്ഘാടനം ചെയ്തു. സി.ആർ. അശ്വതി അധ്യക്ഷത വഹിച്ചു. ഡോ. ഹാജിറ റിൻസ, പി.ആർ. അനന്തു, ആർ.എസ്. നീലകണ്ഠൻ, അഭിജയ് അനിൽ എന്നിവർ പ്രസംഗിച്ചു. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളായ റോഷൻ ബിജു, ആർ. നക്ഷത്ര എന്നിവർ പ്രസംഗിച്ചു. ഫാത്തിമ സിദ്ദീഖ്, അജിൻ മാത്യു, എം.എസ്. വിഷ്ണുപ്രിയ, അക്ഷയ രജീഷ് എന്നിവർ ഹിന്ദി കവിത ചൊല്ലി. കൂടാതെ ഹിന്ദിയിലെ പ്രശസ്തമായ ഉദ്ധരണികൾ അടങ്ങിയ പോസ്റ്ററുകൾ വിദ്യാർഥികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. ആൻസി സണ്ണി, അലീന ഉത്തമൻ, കെ.യു. കൃഷ്ണ, പി.ആർ. ആര്യ എന്നിവർ നേതൃത്വം നൽകി.