ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിൽ കമ്പ്യൂട്ടർവൽക്കരണം
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലും ദേവസ്വം ബോർഡിന്റെ മറ്റ് മേജർ ക്ഷേത്രങ്ങളിലും ഘട്ടംഘട്ടമായി കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കുമെന്ന് ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ അറിയിച്ചു. ഇതിന്റെ പ്രാരംഭ തയ്യാറെടുപ്പുകൾ ദേവസ്വം ആസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. വൈക്കം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലും താമസിയാതെ ഉപദേശക സമിതിയുടെ തിരഞ്ഞെടുപ്പും നടത്തുമെന്ന് കമ്മീഷണർ അറിയിച്ചു.