ധീവരസഭ ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും
വൈക്കം: സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഗവണ്‍മെന്റും മത്സ്യ തൊഴിലാളി മേഖലയോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും, മത്സ്യമേഖലയില്‍ നടപ്പിലാക്കേണ്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും 14 ന് രാവിലെ 10 ന് ധീവരസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൈക്കം ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ സമരം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണനും സെക്രട്ടറി വി. ഷാജിയും അറിയിച്ചു.