|
Loading Weather...
Follow Us:
BREAKING

ദീപാലങ്കാരങ്ങള്‍ പ്രഭചൊരിഞ്ഞ വഴിത്താരയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ പ്രദക്ഷിണം

ദീപാലങ്കാരങ്ങള്‍ പ്രഭചൊരിഞ്ഞ വഴിത്താരയില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ പ്രദക്ഷിണം
ശനിയാഴ്ച വൈകിട്ട് നടക്കുന്ന പട്ടണ പ്രദക്ഷിത്തിന് വിശുദ്ധയുടെ രൂപം പള്ളിയില്‍ നിന്നും വെല്‍ഫയര്‍ സെന്ററിലേയ്ക്ക് എഴുന്നള്ളിക്കുന്നു

വൈക്കം: വര്‍ണ്ണ ദീപാലങ്കരങ്ങള്‍ തോരണം ചാര്‍ത്തിയ വഴിത്താരയില്‍ നടന്ന വിശുദ്ധ കൊച്ചത്രേസ്യായുടെ തിരുനാള്‍ പ്രദക്ഷിണം അനേകര്‍ക്ക് ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറവായ്. വൈക്കം ടൗണ്‍ നടേല്‍പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ പട്ടണ പ്രദക്ഷിണത്തിലാണ് വിശുദ്ധയുടെ രൂപം അലങ്കൃതമായ രഥത്തില്‍ എഴുന്നള്ളിച്ചത്. നഗരം ചുറ്റി നീങ്ങിയ പ്രദക്ഷിണത്തിന് പൊന്‍ - വെള്ളി കുരുശുകളും മുത്തുകുടകളും വര്‍ണ്ണക്കൊടികളും വിവധയിനം വാദ്യമേളങ്ങളും പ്രദക്ഷിണത്തെ ആകര്‍ഷകമാക്കി. വൈക്കം ടൗണിലെ വെല്‍ഫെയര്‍ സെന്ററില്‍ നിന്നാണ് ബോട്ട്‌ജെട്ടി, പ്രൈവറ്റ് സ്റ്റാന്റ്, ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റ്, കൊച്ചുകവലവഴിയാണ് പ്രദക്ഷിണം പള്ളിയിലേയ്ക്ക് നീങ്ങിയത്. പള്ളി വികാരി ഫാദര്‍ ആന്റണി പരവര, സഹവികാരി ഫാദര്‍ ഷിബു ചാത്തനാട്ട്, തിരുനാള്‍ കണ്‍വീനര്‍ റോയ് വര്‍ഗ്ഗീസ്, ട്രസ്റ്റിമാരായ തോമസ് പാലയ്ക്കല്‍, ആന്റണി ജോര്‍ജ്ജ്, സിറിയക്ക് ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും ചേര്‍ന്നാണ് ഈ വര്‍ഷത്തെ പെരുനാള്‍ നടത്തുന്നത്. രാവിലെ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വിശുദ്ധയുടെ രൂപം അലങ്കൃതമായ വാഹനത്തില്‍ വെല്‍ഫെയര്‍ സെന്ററിലേയ്ക്ക് എഴുന്നള്ളിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പയിയോടെയാണ് രൂപം എഴുന്നള്ളിച്ചത്. വൈകിട്ട് വെല്‍ഫെയര്‍ സെന്ററില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാദര്‍ നിഖില്‍ പടയാട്ടി മുഖ്യ കാര്‍മ്മികനായി. ഫാദര്‍ ജോയിംസ് പനവേലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 5.00 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക്  ഫാദര്‍ നിക്കോളോസ് പുന്നയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും. ഫാദര്‍ സനു പുതുശ്ശേരി തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട് 6.00 ന് പള്ളിയുടെ സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തിരുനാള്‍ പ്രദക്ഷിണം നടത്തും. തിങ്കളാഴ്ച മരിച്ചവരുടെ ഓര്‍മ്മ ദിനമായി ആചരിക്കും. രാവിലെ 6.00 ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് സെമിത്തേരിയില്‍ ഒപ്പീസ് നടക്കും.