ദീപാവലി ആഘോഷിച്ചു
തലയോലപ്പറമ്പ്: മേജര്‍ തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രതതില്‍ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്ത്വത്തില്‍ നടത്തിയ ദീപാവലി ആഘോഷവും ദീപക്കഴചയും വിശേഷാല്‍ ദീപാരാധനയും ഭക്തിസാന്ദ്രമായി. ചുറ്റമ്പല ചുവരുകളിലും ക്ഷേത്രഭാഗങ്ങളിലും ഒരുക്കിയ ദീപാലങ്കരം ദീപാവലി ആഘോഷത്തിന് ഭക്തിയുടെ നിറവേകി. ഭക്തജനങ്ങളുടെ കൂട്ടായ്മയിലാണ് ദീപാലങ്കാരങ്ങള്‍ ഒരുക്കിയത്. ദീപാലങ്കാരത്തിന് മുന്‍പായി മേല്‍ശാന്തി സുനില്‍ ശ്രീകൃഷ്ണ ഭഗവാന്റെ മുന്നില്‍ ദീപം തെളിയിച്ചു. പ്രസിഡന്റ് ബി. അജിത്ത്, സെക്രട്ടറി എസ്. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് മധുസൂധനന്‍ നായര്‍, രവിന്ദ്രനാഥ്, പി.കെ. രാജേഷ്, മുന്‍ ഭരണസമിതി അംഗം കെ.എസ്. സാജുമോന്‍, വിജയ മോഹന്‍, എന്നിവര്‍ നേതൃത്വം നല്‍കി.