|
Loading Weather...
Follow Us:
BREAKING

എൻ.കെ. നീലകണ്‌ഠൻ മാസ്റ്റർ അന്തരിച്ചു

എൻ.കെ. നീലകണ്‌ഠൻ മാസ്റ്റർ അന്തരിച്ചു

വൈക്കം: കെ.പി.എം.എസ് സംസ്‌ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ഹിന്ദു ഐക്യവേദി സംസ്‌ഥാന വൈസ് പ്രസിഡന്റ്, ബി.ഡി.ജെ.എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വൈക്കം ഉല്ലല കണ്ണംപറമ്പ് എൻ.കെ. നീലകണ്‌ഠൻ (76) അന്തരിച്ചു. ശബരിമല കർമ സമിതി ദേശീയ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വൈക്കം നിയോജകമണ്ഡലത്തിലെ ബി.ഡി.ജെ.എസ് സ്‌ഥാനാർഥിയായിരുന്നു. രോഗബാധിതനായി ദീർഘകാലമായി വിശ്രമ ജീവിതത്തിലായിരുന്നു. ടി.വി. പുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപികയായി വിരമിച്ച പരേതയായ എം.കെ. രുക്മിണിയാണ് ഭാര്യ. മക്കൾ: എൻ.എൻ. ഗിരീഷ് കുമാർ, പരേതയായ രോഷ്‌മി നീലകണ്ഠൻ. മരുമകൾ: സീന. സംസ്‌കാരം നടത്തി.

1949 മാർച്ച് എട്ടിന് തലയോലപ്പറമ്പ് വടയാർ നെടിയടിയിൽ കറുത്ത കുഞ്ഞിന്റെയും കുട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം വൈക്കം ഗവ. ബോയ്‌സ്‌ ഹൈസ്‌കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് നാട്ടകം ഗവ. പോളിടെക്നിക്, ചെന്നൈ ടി.ടി.ഐ എന്നിവിടങ്ങളിൽ നിന്നും ഉന്നത ബിരുദവും കരസ്‌ഥമാക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 11 വർഷക്കാലം റിപ്പബ്ലിക് ഓഫ് ബോട്‌സ്വാനയിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചു.