എ.കെ.സോമനെ പൊതുപ്രവർത്തകർ മാതൃകയാക്കണം: ആർ. ചന്ദ്രശേഖരൻ
വൈക്കം: പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങൾ പരിഹരിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച എ.കെ.സോമനെ പൊതുപ്രവർത്തകരും ട്രേഡ് യൂണിയൻ പ്രവർത്തകരും മാതൃക ആകണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കെ.പി.സി.സി ഭാരവാഹിയും ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹിയുമായിരുന്ന എ.കെ.സോമന്റെ 19ാം ചരമവാർഷിക അനുസ്മരണ സമ്മേളനം വെട്ടിക്കാട്ടുമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെട്ടിക്കാട്ടുമുക്കിലെ വസതിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിലും പുഷ്പാർച്ചനയിലും ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രൻ അദ്യക്ഷത വഹിച്ചു, കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യ പ്രസംഗം നടത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ , ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.വി. പ്രസാദ്, കെ.പി.സി.സി അംഗങ്ങളായ എൻ.എം. താഹ, മോഹൻ ഡി.ബാബു, വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എം.കെ. ഷിബു, പി.ഡി.ഉണ്ണി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ബി. അനിൽകുമാർ, ഡി.സി.സി. ഭാരവാഹികളായ പി.പി. സിബിച്ചൻ, ജെയ് ജോൺ പേരയിൽ, വിജയന്മ ബാബു, ഐ.എൻ.ടി.യു.സി ഭാരവാഹികളായ എം.വി. മനോജ്, പ്രീത രാജേഷ്, എം.എൻ. ദിവാകരൻ നായർ, നന്തിയോട് ബഷീർ, വി.ടി. ജെയിംസ്, കെ.ഡി. ദേവരാജൻ, ജോർജ്ജ് വർഗ്ഗീസ്, കെ.വി. ചിത്രാംഗദൻ,എം.ആർ. ഷാജി, കുര്യാക്കോസ് തോട്ടത്തിൽ, യു ബേബി, മോഹൻ കെ. തോട്ടുപുറം, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് വേലിക്കകം, ചെറിയാൻ കെ.ജോസ്, കെ.ജെ. സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()