ഏകദിന പഠനശിബിര സമ്മേളനം

വൈക്കം: സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തത്വമസിയെന്ന മഹാവാക്ക്യം പ്രയോഗവൽക്കരിച്ചാൽ മതിയെന്ന് ശബരിമല അയ്യപ്പസേവ സമാജം കോട്ടയം ജില്ലാ സമിതി വൈക്കത്ത് നടത്തിയ ഏകദിന പഠനശിബിര സമ്മേളനം ചൂണ്ടിക്കാട്ടി. ശനിയാഴ്ച്ച രാവിലെ വൈക്കം മടിയത്തറ എൻ എസ് എസ് ആഡിറ്റോറിയത്തിൽ നടന്ന പഠനശിബിരം സംസ്ഥാന പ്രസിഡന്റ് ശ്രീനാരായണ വർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.സി. വിജയചന്ദ്രൻ, സംസ്ഥാന ട്രഷറർ എ.വി. ശങ്കരൻ, എൻ. ചന്ദ്രശേഖരൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജേഷ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.സി. നരേന്ദ്രൻ, വൈക്കം താലൂക്ക് ഭാരവാഹികളായ ജനറൽ കൺവീനർ കെ. ശിവപ്രസാദ്, പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ഗിരീഷ്. ജി. നായർ, വൈസ് പ്രസിഡന്റ് എസ്. പ്രഭാകരൻ നായർ, ജോയിന്റ് സെക്രട്ടറി പി.ബി. മോഹനൻ, ട്രഷറർ കെ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപനസഭ ശബരിമല അയ്യപ്പസേവ സമാജം രക്ഷാധികാരി അക്കിരമൺ കാളിദാസൻ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. വൈക്കം താലൂക്ക് പ്രസിഡന്റ് എൻ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. ശിവപ്രസാദ്, താലൂക്ക് സെക്രട്ടറി ഗിരീഷ്. ജി. നായർ, ജോയിന്റ് സെക്രട്ടറി പി.ബി. മോഹനൻ എന്നിവർ പ്രസംഗിച്ചു.