എഴുന്നള്ളിപ്പിന് മോടിയേറും
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ ഏഴാം ഉൽസവ ദിനമായ നാളെ രാവിലെ 8ന് നടക്കുന്ന ശ്രീബലി ആകർഷകമാണ്. തിടമ്പ് ശിരസിലേറ്റുന്ന ഗജവീരന് സ്വർണ്ണ തലേക്കെട്ട് സ്വർണ്ണക്കുട, വെൺചാമരം, ആലവട്ടം എന്നിവയോടെ നടക്കുന്ന എഴുന്നള്ളിപ്പിന് വിവിധ തരം വാദ്യമേളങ്ങൾ അകമ്പടിയാകും.