എമർജിംഗ് വൈക്കം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വൈക്കം: എമർജിംഗ് വൈക്കവും മുട്ടുചിറ ഹോളി ഗോസ്റ്റ് ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ ജനറൽ ആൻഡ് ലാപ്രൊസ്കോപ്പിക് സർജറി, ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി, ഇ.എൻ.ടി, പൾമനോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം നൽകി. അസ്ഥിബല പരിശോധന, ശ്വാസകോശ രോഗ പരിശോധന, കേൾവി പരിശോധന, വിവിധ രക്ത പരിശോധനകൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നൽകി. ഉല്ലല ജൂബിലി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് വൈക്കം ഡി.വൈ.എസ്.പി. ടി.ബി. വിജയൻ ഉദ്ഘാടനം ചെയ്തു. എമർജിംഗ് ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം എ.സി.പി രാജ് കുമാർ, റിട്ട. ഫയർ ഓഫീസർ ടി.ഷാജികുമാർ, പ്രദീപ് മാളവിക എന്നിവരെ ആദരിച്ചു. മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ഷീൻ പാലക്കാതടത്തിൽ, വൈക്കം ഭാസി, സഹർ സമീർ എന്നിവർ സംസാരിച്ചു.