എന്‍.എസ്.എസ്. പതാക ദിനം
വൈക്കം: നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 111-ാമത് പതാക ദിനാചരണം താലൂക്ക് എന്‍.എസ്.എസ്. യൂണിയനും യൂണിയന്റെ കീഴിലുള്ള കരയോഗങ്ങളിലും വിവിധ ചടങ്ങുകളോടെ ആചരിച്ചു. താലൂക്ക് ആസ്ഥാനത്ത് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് പതാക ഉയര്‍ത്തി. ബലിഷ്ഠമായ സംഘടനാ സംവിധാനം കൊണ്ട് സുദൃഢമായ അടിത്തറയുള്ള മഹത് പ്രസ്ഥാനമാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ആചാര്യന്റെ ഛായചിത്രം അലങ്കരിച്ച് വെച്ച് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തിയ ശേഷം എന്‍.എസ്.എസിന്റെ പ്രതിജ്ഞ അംഗങ്ങള്‍ ഏറ്റുചൊല്ലി. യൂണിയനില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍, സെക്രട്ടറി അഖില്‍ ആര്‍. നായര്‍, പി.എസ്. വേണുഗോപാല്‍, എന്‍. മധു, പി.എന്‍ രാധാകൃഷ്ണന്‍, കെ.എന്‍. സജീവ്, കെ. അജിത്, കെ. ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. താലൂക്കിലെ കരയോഗങ്ങളിലും പതാക ദിനം ആചരിച്ചു. മന്നത്ത് ആചാര്യന്റെ ഛായചിത്രം കരയോഗ മന്ദിരങ്ങളില്‍ അലങ്കരിച്ച് വെച്ച് ദീപം തെളിയിച്ച ശേഷം അതാത് കരയോഗങ്ങളിലെ പ്രസിഡൻ്റുമാർ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിജ്ഞ പുതുക്കി.