എറണാകുളത്ത് പരീക്ഷയ്‌ക്കെത്തിയ നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു
എറണാകുളം: പാലക്കാട് സ്വദേശി ലേന ജോണ്‍( 23) മരിച്ചത്. തൃശൂര്‍ മദര്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് ലേന ജോൺ. ഉപരിപഠനത്തിനായുള്ള ഐ.ഇ.എല്‍.ടി.എസ് പരീക്ഷ എഴുതുന്നതിനായി എറണാകുളത്ത് എത്തിയ ലേനയ്ക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചത്. പാലക്കാട് വടക്കുംഞ്ചേരി സ്വദേശിനിയായ ലേന ബുധനാഴ്ചയാണ് പരീക്ഷയ്ക്കായി എറണാകുളത്ത് എത്തിയത്. പരീക്ഷാ തിരക്കുകള്‍ക്കിടയില്‍ പെട്ടെന്ന് കഠിനമായ വയറുവേദന അനുഭവപ്പെതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും നില മെച്ചപ്പെട്ടില്ല. വൈകാതെ സ്ഥിതിഗതികള്‍ ഗുരുതരമാവുകയും ലേനയുടെ ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍, ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ലേന മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments ()