Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

താലപ്പൊലി ഭക്തിസാന്ദ്രമായി

താലപ്പൊലി ഭക്തിസാന്ദ്രമായി
മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് മൂത്തേടത്ത് കാവ് 1468 നമ്പർ എൻ.എസ്.എസ്. കരയോഗം നടത്തിയ താലപ്പൊലി

വൈക്കം: മൂത്തേടത്തു കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് മൂത്തേടത്തു കാവ് 1468 നമ്പർ എൻ.എസ്.എസ് കരയോഗം നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. ദേശദേവതയായ മൂത്തേടത്ത് കാവ് ഭഗവതീ ക്ഷേത്രത്തിലെ വിഷു, നടയടപ്പ് ഉൽസവത്തിന്റെയും ഭാഗമായി നടന്ന താലപ്പൊലിയിൽ വൃതമെടുത്ത നിരവധി വനിതകൾ അണിനിരന്നു. ചെമ്മനത്തുകര പയറു കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന എതിരേൽപ്പും താലപ്പൊലിയും കാവിലെത്തി സമർപ്പണം നടത്തി. രാത്രി 9 മണിയോടെ എതിരേൽപ്പ് പയറും കാട് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ക്ഷേത്രനടയിൽ എത്തുന്നതോടെ ഭഗവതിയുടെ കോലം വേതാളിയുടെ പുറത്ത് എഴുന്നള്ളിക്കും. തുടർന്ന് എതിരേൽപ്പ് നടക്കും. എതിരേൽപ്പിന് ശേഷം ക്ഷേത്രത്തിനുള്ളിൽ തീയാട്ട് നടക്കും. താലപ്പൊലിക്ക് കരയോഗം പ്രസിഡണ്ട് രാകേഷ് ടി. തുഷാര, സെക്രട്ടറി എം. ജയകുമാർ, വനിതാ സമാജം പ്രസിഡണ്ട് സിന്ധു രതീഷ്, സെക്രട്ടറി രമ്യ വിനിത് എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും