|
Loading Weather...
Follow Us:
BREAKING

എസ്.എന്‍.ഡി.പി. വനിതാ സംഘത്തിന്റെ താലപ്പൊലി നഗരത്തിന് നിറശോഭയേകി

എസ്.എന്‍.ഡി.പി. വനിതാ സംഘത്തിന്റെ താലപ്പൊലി നഗരത്തിന് നിറശോഭയേകി
വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ മൂന്നാം ഉത്സവ ദിവസം വൈകിട്ട് നടത്തിയ താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു

വൈക്കം: വൈക്കത്തഷ്ടമി മൂന്നാം ഉത്സവം വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റേയും വനിതാ സംഘത്തിന്റേയും നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിനിര്‍ഭരമായി. ആശ്രമം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും വൈകിട്ട് 5 ന് പുറപ്പെട്ട താലപ്പൊലിയില്‍ യൂണിയന്റെ കീഴിലുള്ള 55 ശാഖായോഗങ്ങളില്‍ നിന്നായി ആയിരകണക്കിന് വനിതകള്‍ താലങ്ങളുമായി അണിനിരന്നത് ശ്രദ്ധേയമായീ. കേരളീയ വേഷമണിഞ്ഞ് താലങ്ങളില്‍ പുഷ്പങ്ങള്‍ വെച്ച് ദീപം തെളിയിച്ച് നീങ്ങിയ താലപ്പൊലി സായം സന്ധ്യയ്ക്ക് നിറപ്പകിട്ടേകി. വിവിധ തരം വാദ്യമേളങ്ങള്‍, മുത്തുകുടകള്‍, അലങ്കാരങ്ങള്‍, ഗജവീരന്‍ എന്നിവ താലപ്പൊലിയ്ക്ക് നിറശോഭയേകി. വൈകിട്ട് പടിഞ്ഞാറെ ഗോപുരനടയിലെത്തിയ താലപ്പൊലി ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെന്‍, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍ വനിതാ സംഘം വൈസ് പ്രസിഡന്റ് രമാ സജീവന്‍, സെക്രട്ടറി സിനി പുരുഷോത്തമന്‍, സുശീല മോഹന്ദ്രന്‍, കുമാരി രമേശന്‍, കെ.കെ. രത്‌നകുമാരി, സുമ കുസുമന്‍, ഗീത ശശി, സജിനി പ്രസന്നന്‍, ഗോപിക സിബിന്‍, കാഞ്ചന സര്‍വാര്‍ദ്ധന്‍ എന്നിവര്‍ നേതൃത്വം നല്‍കി.