🔴 BREAKING..

എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയ പതാക ഉയർത്തി വൈക്കം സ്വദേശിയായ യുവാവ്

എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയ പതാക ഉയർത്തി വൈക്കം സ്വദേശിയായ യുവാവ്
ആൻസ്മരിയൻ എം. കമ്മട്ടിൽ

വൈക്കം: ഇൻഡ്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി ഒൻപതാമത് വാർഷിക ദിനത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയ പതാക ഉയർത്തി വൈക്കം സ്വദേശിയായ യുവാവ്. ആൻസ്മരിയൻ എം. കമ്മട്ടിലാണ് ദേശീയ പതാക ഉയർത്തിയത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ആൻസ്മരിയൻ വൈക്കം ചെമ്മനത്തുകര കമ്മട്ടിൽ കുടുംബാംഗമാണ്. വൈക്കം സെൻ്റ് ജോസഫ് ഫെറോന ഇടവക, സെൻ്റ് പീറ്റർ കുടുംബ യൂണിറ്റ് പ്രസിഡൻ്റും പാരീഷ് കൗൺസിൽ അംഗവുമായ മാത്യൂ തോമസ് കമ്മട്ടിലിൻ്റെ മകനാണ്.

0:00
/0:24