എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ സ്വാതന്ത്യദിനം ആഘോഷിച്ചു
വൈക്കം: എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ വൈക്കം ശാഖയുടെ നേതൃത്വത്തില്‍ സ്വാതന്ത്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. മധുര പലഹാര വിതരണം, സ്വാതന്ത്യ ദിനാഘോഷ യോഗം എന്നിവ നടത്തി. അസോസിയേഷന്‍ ഓഫീസ് അങ്കണത്തില്‍ പ്രസിഡന്റ് എന്‍.എസ്. ആനന്ദകുട്ടന്‍ നായര്‍ ദേശിയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ രക്ഷാധികാരി കെ.എന്‍.ആര്‍. പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മോഹനചന്ദ്രന്‍, വൈസ് പ്രസിഡന്റ് ആര്‍. പ്രകാശ്, ജോയിന്റ് സെക്രട്ടറി അജിത് നന്ദ്യാടന്‍ എന്നിവര്‍ പ്രസംഗിച്ചു.