Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

ഐതിഹ്യപ്പെരുമയിൽ അരയൻകാവ് പൂരം നാളെ

ആർ. സുരേഷ്ബാബു

ഐതിഹ്യപ്പെരുമയിൽ അരയൻകാവ് പൂരം നാളെ

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം അരയൻകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങൾക്ക് നാളെ (മാർച്ച് 31) ഗരുഡൻ തൂക്കത്തോടെ സമാപനമാകും. കേരളത്തിൽ ഏറ്റവും കൂടുതൽ ഗരുഡൻ തൂക്കങ്ങൾ വഴിപാടായി നടത്തുന്ന ക്ഷേത്രമെന്ന ഖ്യാതിയുള്ള അരയൻകാവിൽ ഇത്തവണ മുന്നൂറോളം തൂക്കങ്ങളാണ് ഭഗവതിക്ക് മുന്നിൽ സമർപ്പിക്കപ്പെടുന്നത്.

നാളെ വൈകിട്ട് 3 മണിക്ക് ഒറ്റത്തൂക്കങ്ങളോടെ ചടങ്ങുകൾ ആരംഭിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നായി എത്തുന്ന തൂക്കങ്ങൾ രാത്രി 11 മണിയോടെ ഗോപുരനടയിൽ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. പൂരപ്പറമ്പിലെത്തുന്ന തൂക്കങ്ങൾ ഒരേ താളത്തിൽ പയറ്റുന്നത് പൂരത്തിന്റെ പ്രധാന ആകർഷണമാണ്. ആയിരക്കണക്കിന് ചെണ്ടമേളക്കാർ ഒരുക്കുന്ന ദ്രുതതാളം ഇതിന് അകമ്പടിയാകും. ബുധനാഴ്ച വെളുപ്പിന് 4 മണിയോടെ ഓരോ ഗരുഡന്മാരും ക്ഷേത്രത്തിന് വലംവെച്ച് ശ്രീകോവിലിന് മുന്നിലെ തൂക്കക്കളിത്തട്ടിൽ പയറ്റിയ ശേഷം ചൂണ്ടകുത്തലോടെ ആഘോഷങ്ങൾക്ക് സമാപനമാകും.


ഗരുഡൻ തൂക്കം എന്ന അനുഷ്ഠാന കലയ്ക്കു പിന്നിലുള്ള വിശ്വാസം ഭദ്രകാളിയുമായി ബന്ധപ്പെട്ടതാണ്‌. ദാരിക നിഗ്രഹത്തിന്‌ പുറപ്പെട്ട ദേവി ഉഗ്രകോപിയായി മാറി. ദാരിക വധത്തിനുശേഷം രക്തദാഹിയായി കലിതുള്ളി നിന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി, വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക്‌ അയച്ചു. തുടർന്ന് ഗരുഡൻ കാളിയെ സന്തോഷിപ്പിക്കാനായി നൃത്തം ചെയ്യുകയും, അതിനു ശേഷം കാളിക്ക്‌ തന്റെ രക്തം അർപ്പിച്ചുവെന്നും, ഗരുഡന്റെ രക്തം പാനം ചെയ്തതിനു ശേഷം കാളിയുടെ കോപത്തിന്‌ ശമനമുണ്ടായി എന്നുമാണ്‌ ഐതിഹ്യം.
ഭക്തിനിർഭരമായ ഈ കാഴ്ച ദർശിക്കാൻ പതിനായിരക്കണക്കിന് വിശ്വാസികൾ നാളെ അരയൻകാവിലേക്ക് എത്തും.