ഗജപൂജ
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഗജപൂജ നടത്തി. കിഴക്കേ ആനപ്പന്തലിൽ ഗജവിരൻ കുന്നത്തൂർ രാമുവിനെയാണ് പ്രത്യക്ഷ ഗണപതിയായി സങ്കല്പിച്ച് ഗജപൂജ നടത്തിയത്. ചടങ്ങിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. മേൽശാന്തിമാരായ ടി.എസ്. നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോധർ, കീഴ്ശാന്തിയാരായ എറാഞ്ചേരി ദേവൻ നമ്പൂതിരി, പാറോളി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.