ഗംഗാനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി

വൈക്കം: ഗംഗാനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണസദ്യ, ഓണപൂക്കളം, കുടുംബാംഗങ്ങള്‍ ചേര്‍ന്നുളള കലാപരിപാടികള്‍ എന്നിവ നടത്തി. ആഘോഷ പരിപാടികള്‍ അഡ്വ. വി. സമ്പത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.എന്‍. രാധാകൃഷ്ണന്‍, ഡി. മനോജ്, ഡോ. സാദിഖ് ലബ്ബ, രമേഷ് കുമാര്‍, നിര്‍മ്മല. കെ. നായര്‍, കെ.പി. ശിവജി, ഇ. ഗോപാലന്‍, ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.